kerala

കോട്ടയത്ത് കാലിത്തീറ്റ കഴിച്ച്‌ അവശനിലയിലായ ഒരു പശു കൂടി ചത്തു

By Chandrika Web

February 09, 2023

കോട്ടയം ചമ്പക്കരയില്‍ കാലിത്തീറ്റ കഴിച്ച്‌ അവശനിലയിലായിരുന്ന പശു ചത്തു. ചമ്ബക്കര സ്വദേശി ജോജോയുടെ കന്നുകാലിയാണ് ചത്തത്.ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് ചാവുന്ന മൂന്നാമത്തെ പശുവാണ് ജോജോയുടേത്. മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ദഹനകേട്, പാല്‍ കുറയല്‍, തീറ്റയും വെളളവും എടുക്കാതിരിക്കുക, രക്തം പോകല്‍, തളര്‍ച്ച എന്നീ പ്രശ്നങ്ങളാണ് കന്നുകാലികളില്‍ കണ്ടെത്തിയത്.

കാലിതീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പശുക്കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂര്‍, കെ എസ് പുരം തുടങ്ങിയ മേഖലകളിലും ഭക്ഷ്യവിഷബാധയേറ്റിരുന്നു.ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലെ കണക്കുകൂടിയാവുമ്പോള്‍ രോഗബാധിതരായ പശുക്കളുടെ എണ്ണം ആയിരം കടക്കുമെന്നാണ് പറയുന്നത്.