നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാരം ഇന്ന്. തൃശ്ശൂരിലെ മുണ്ടൂര്‍ പരികര്‍മ്മല പള്ളിയില്‍ വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടന്നു.മുണ്ടൂരിലെ വീട്ടില്‍ നിന്നായിരിക്കും മൃതദേഹം പള്ളിയില്‍ എത്തിക്കുക. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു.
ഇന്നലെ വൈകിട്ടോടെ തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നും ചാക്കോയുടെ മൃതദേഹം എത്തിച്ചിരുന്നു. തമിഴ് നാട്ടില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ വെച്ചാണ് സി.പി ചാക്കോ മരിച്ചത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. അമ്മയും കാര്‍മലും സണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലെപള്ളിയില്‍ വെച്ച് അപകടത്തില്‍ പെട്ടത്. ഷൈനിനോപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദന്‍ ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ്(42), എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഷൈനിനെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പൊതു ദര്‍ശനത്തില്‍ നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.