കൊല്ലം: പിണറായി സ്വേച്ഛാധിപതിയെന്ന് സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇതിന്റെ തെളിവായിരുന്നു മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംഭവമെന്നും സി.പി.ഐ പറയുന്നു.

റവന്യൂമന്ത്രിയോട് പോലും ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിന് അടിവരയിടുന്ന സംഭവമാണെന്നും സി.പി.ഐ വിമര്‍ശിക്കുന്നു. മന്ത്രിമാരുടെ മുകളിലൂടെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കയ്യടക്കുകയാണ്. കേരളം കണ്ടിട്ടില്ലാത്ത അധികാര പ്രമത്തതയാണ് മുഖ്യമന്ത്രിക്കെന്നും സിപിഐ ആരോപിക്കുന്നു. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുള്ളത്.