kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

By webdesk18

June 28, 2025

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടായതായും സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു. കൃഷി സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയമെന്നും വിമര്‍ശനം.

ആലപ്പുഴയിലെ പാര്‍ട്ടി നാഥനില്ലാ കളരിയായി. ആലപ്പുഴയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. മാവേലിക്കരയിലെ തോല്‍വി സംഘടന ദൗര്‍ബല്യത്തെ തുടര്‍ന്ന്. സ്ഥാനാര്‍ഥി മികച്ചതെങ്കിലും പ്രവര്‍ത്തനത്തില്‍ അപാകത. വോട്ടുകള്‍ തിരികെ പിടിക്കാന്‍ മുന്നണി ഒന്നായി പ്രവര്‍ത്തിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശം.