india

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സിപിഐ ദേശീയ നേതൃത്വം

By webdesk15

October 04, 2023

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സിപിഐ ദേശീയ നേതൃത്വം.പലർക്കും പല അഭിപ്രായങ്ങളും കാണുമെന്നും സ്ഥാനാർഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശം ഉണ്ടെന്നും, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ഥമാണ്. എന്നാൽ ബിജെപിയെ തോല്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി രാജ ചെന്നൈയിൽ പറഞ്ഞു.