നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ഉള്‍പ്പെടെ മലപ്പുറത്തെ ഇടതു സ്വതന്ത്രന്‍മാരായ എംഎല്‍എമാര്‍ക്കെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ പേരില്‍ ജയിച്ചു വന്നവര്‍ നേരിടുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും പാര്‍ട്ടിക്കു തന്നെ ഭാരമാകുന്നു. സ്വതന്ത്ര എംഎല്‍എമാരെ പാര്‍ട്ടി നിയന്ത്രിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

നിലമ്പൂര്‍ എം എല്‍ എ പി.വി. അന്‍വര്‍ നടത്തിയ നിയമ ലംഘനങ്ങള്‍ സംസഥാനത്താകെ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ച പശ്ചാത്തലത്തിലാണ് വിമര്‍ശനം.

ഇടതു സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ച് മന്ത്രിയായ കെ.ടി. ജലീല്‍ പാര്‍ട്ടിക്കതീതനായി പ്രവര്‍ത്തിക്കുന്നു.എന്ന പരാതിയാണ് നിലവിലുള്ളത്.