Culture

വടകരയില്‍ യു.ഡി.എഫ് പ്രകടനത്തിന് നേരെ ബോംബേറ്

By Test User

May 23, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് സിപിഎം നടത്തിയ കല്ലേറില്‍ ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്കേറ്റു. വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ആര്‍ക്കും പരിക്കില്ല. പുതിയാപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ വടകരയില്‍ ഒരു സ്ത്രീ അടക്കം അഞ്ച് പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.