Connect with us

kerala

നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാടുന്നു; വി.ഡി സതീശൻ

യു.ഡി.എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും

Published

on

നവകേരള സദസിന്റെ പേരില്‍ സി.പി.ഐ.എം ക്രിമിനലുകള്‍ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകരെ സി.പി.എം ഡി.വൈ.എഫ്.ഐ ക്രിമനലുകള്‍ തല്ലിച്ചതച്ചു. വനിതാ പ്രവര്‍ത്തകരെ പോലും ഒരു സംഘം ഗുണ്ടകള്‍ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് . അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സി.പി.ഐ.എം ഗുണ്ടകള്‍ക്ക് ആരാണ് അനുമതി നല്‍കിയത്. സി.പി.ഐ.എം ബോധപൂര്‍വം അക്രമം അഴിച്ചുവിടുമ്പോള്‍ ചലിക്കാതെ നിന്ന പൊലീസ് ക്രിമിനല്‍ കുറ്റമാണ് ചെയ്തത്.

യു.ഡി.എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും , ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആതിര കൊലപാതകം: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത്

കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ നിഗമനം.

Published

on

തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതി. ആതിരയുടെ ഇന്‍സ്റ്റഗ്രാമം സുഹൃത്താണ് പ്രതി. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പ് വിവാഹിതനാണ്. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ നിഗമനം. കൊലപാതകം നടത്താന്‍ വേണ്ടി ഇയാള്‍ ഒരാഴ്ചയോളം പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ജോണ്‍സണ്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. ആതിരയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി കൊണ്ടുപോയ സ്‌കൂട്ടര്‍ പൊലീസ് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു.

കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.

 

 

Continue Reading

kerala

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ മരിക്കാത്തതില്‍ നിരാശ, കുറ്റബോധമില്ലെന്ന് ആവര്‍ത്തിച്ച് പ്രതി

പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.

Published

on

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ ജിതിന്‍ മരിക്കാത്തതില്‍ നിരാശയുണ്ടെന്നും കൊലപാതകത്തില്‍ കുറ്റബോധമില്ലെന്നും ആവര്‍ത്തിച്ച് പ്രതി ഋതു ജയന്‍. പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ട് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

അതേസമയം, കൊലപാതകത്തില്‍ പശ്ചാത്താപമില്ലെന്നും പ്രതി ഋതു ജയന്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍ മരിക്കാത്തതില്‍ നിരാശയുണ്ടെന്നും പ്രതി പറയുന്നു. തെളിവെടുപ്പ് സമയത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി ഇടപഴകിയത്.

ജിതിനെ ലക്ഷ്യമിട്ടാണ് കൂട്ട കൊലപാതകം നടത്തിയതെന്നാണ് മൊഴി. കുടുംബത്തെ മുഴുവന്‍ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് നേരത്തെയും പ്രതി വ്യക്തമാക്കിയിരുന്നു. അവസരം കിട്ടിയപ്പോള്‍ കൊലപാതകം ചെയ്തുവെന്നും പ്രതി കസ്റ്റഡിയില്‍ മൊഴി നല്‍കി.

രണ്ട് ദിവസം മുമ്പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഋതു ജയന്‍ പറഞ്ഞു. ബൈക്കില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് പേരേപ്പാടം കാട്ടിപ്പറമ്പില്‍ കൂട്ടക്കൊല നടന്നത്.

അതേസമയം ജിതിന്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി വിനീഷയെയും ഉഷയെയും വേണുവിനെയും തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

 

Continue Reading

kerala

കോട്ടക്കല്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലുണ്ടായിരുന്ന 17 കാരനും മരിച്ചു

ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ കാവതികളം കരുവക്കോട്ടില്‍ സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്.

Published

on

കോട്ടക്കല്‍ പുത്തൂര്‍ ചീനക്കല്‍ ബൈപാസ് പാതയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ കാവതികളം കരുവക്കോട്ടില്‍ സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം. അപകടത്തില്‍ കാവതികളം ആലമ്പാട്ടില്‍ അബ്ദു റഹ്‌മാന്റെ മകന്‍ മുഹമ്മദ് റിഷാദ് (19), കാടാമ്പുഴ മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന്‍ ഹംസ(24)എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ മരിച്ച ഹംസക്കൊപ്പം ഉണ്ടായിരുന്ന കോട്ടൂര്‍ കാലൊടി ഉണ്ണീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ്( 33) ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു കോട്ടക്കല്‍ പുത്തൂര്‍ ചീനക്കല്‍ ബൈപാസ് പാതയില്‍വെച്ച് അപകടം സംഭവിച്ചത്.

 

Continue Reading

Trending