കണ്ണൂര്‍ : കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി. മനോഹരന്‍ മാസ്റ്ററെയാണ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ ദിനം വിജയം അറിഞ്ഞശേഷം വാര്‍ഡില്‍ നന്ദി പറയാനായി എത്തിയപ്പോഴായിരുന്നു അക്രമം. സിപിഎം ശക്തികേന്ദ്രത്തില്‍ 47 വോട്ടിനാണ് മനോഹരന്‍ മാസ്റ്റര്‍ വിജയിച്ചത്. മെമ്പര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം.