kerala

സി.പി.എം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം

By Test User

October 28, 2021

സി.പി.എം സമ്മേളനത്തിൽ സംഘർഷം. പാലക്കാട് വാളയാർ ലോക്കൽ സമ്മേളനത്തിലാണ് സംഭവം. സമ്മേളന സദസ്സിലെ കസേരകളും മേശകളും പ്രവർത്തകർ അടിച്ചു തകർത്തു. സ്ഥലത്ത് ഏറെ നേരെ സംഘർഷാവസ്ഥ നിലനിന്നു. പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് സമ്മേളനം താൽക്കാലികമായി നിർത്തിവെച്ചു. ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട് നേതൃത്വം ഏകപക്ഷീയ തീരുമാനം കൈക്കൊണ്ടു എന്നു പറഞ്ഞാണ് ഒരു വിഭാഗം പ്രശ്‌നമുണ്ടാക്കിയത്.

പ്രശ്‌നം ചർച്ച ചെയ്യാൻ തയ്യാറാകാത്തതിതെ തുടർന്നാണ് യോഗം അലങ്കോലപ്പെട്ടത്. സമ്മേളന പ്രതിനിധികളും മേൽക്കമ്മിറ്റി അംഗങ്ങളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. എലപ്പുള്ളി വെസ്റ്റ് ലോക്കൽ സമ്മേളനവും സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചു. സമ്മേളന ഹാളിലേക്ക് പ്രതിഷേധവുമായി ഒരു വിഭാഗം എത്തിയതാണ് കാരണം. അംഗങ്ങളുടെ പിന്തുണയില്ലാത്ത വ്യക്തിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി എന്നതായിരുന്നു ഇവിടുത്തെ പ്രശ്‌നം.