തിരുവനന്തപുരം: ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 1987ല്‍ ഇ.എം.എസ് പയറ്റിയ തന്ത്രം 2025ല്‍ വിലപ്പോകില്ലെന്നും അതിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളായിരിക്കുമെന്നും യുഡിഎഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയതയും അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുമായിരുന്നു എല്‍ഡിഎഫ് പയറ്റിയത്. പിണറായി വിജയന്‍ കൊണ്ടുനടന്ന പലരും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മും നടപ്പാക്കിയത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം നിലപാടിന്റെ ഗുണഭോക്താവ് ബിജെപിയായി മാറി. തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞു. സിപിഎം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്‍ പട്ടികയിലും ക്രമക്കേട് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.