india

സി.പി.എം ക്വാറിമാഫിയയുടെ സ്വന്തം പാര്‍ട്ടി; സി.പി.എമ്മിന് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ സംഭാവന ലഭിച്ചത് ക്വാറിഉടമകളില്‍നിന്നാണെന്ന് രേഖ

By Chandrika Web

December 02, 2022

സി.പി.എമ്മിന് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ സംഭാവന ലഭിച്ചത് ക്വാറിഉടമകളില്‍നിന്നാണെന്ന് രേഖ.  പാര്‍ട്ടി അഖിലേന്ത്യാസെക്രട്ടറിസീതാറാം യെച്ചൂരി തെരഞ്ഞെടുപ്പുകമ്മീഷന് നല്‍കിയകത്തിലാണീ വിവരം.

20,000 രൂപയില്‍കൂടുതല്‍ സംഭാവന നല്‍കിയവരുടെപട്ടികയാണ ്കമ്മീഷന് ലഭിച്ചിട്ടുള്ളത്. സംഭാവന തന്നവരില്‍മൂന്നിലൊന്നുപേരും ക്വാറി ഉടമകളാണ്. രണ്ടാമതുള്ളത് സമുദ്രോല്‍പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്.33 വ്യക്തികളാണ് ക്വാറി ഉടമകളായി കാട്ടിയിട്ടുള്ളത്. 2021ല്‍ സംഭാവനയായി പാര്‍ട്ടിക്ക്കിട്ടിയത് 12 കോടിയാണ്. സ്വര്‍ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍നിന്നും സംഭാവനയായി വന്‍തുക ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.