ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഫെന്‍സിങ് സ്ഥാപിച്ചിരുന്നെങ്കില്‍ ഇന്ദിരയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എസ്എഫ്‌ഐയേക്കാള്‍ ഭ്രാന്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലേത്. സിപിഐഎം ഇന്ദിരയുടെ മൃതദേഹത്തോട് ധാര്‍ഷ്ഠ്യംകാണിച്ചെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.