kerala

സി.പി.എമ്മും ബി.ജെ.പിയും സഖ്യമായിട്ടാണ് മത്സരിക്കുന്നത് ഇവരെ ജനങ്ങളെ കൂട്ടുപിടിച്ച് പരാജയപ്പെടുത്തും; രാഹുല്‍ മാങ്കൂട്ടത്തില്‍

By webdesk18

May 26, 2025

നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഇത്തവണ യു.ഡി.എഫിന് ആയിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ബി.ജെ.പി സ്ഥാനാര്‍ഥിയെ മത്സരപ്പിച്ചാലും സി.പി.എം ഡമ്മിയാണെന്നും സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

നിലമ്പൂരില്‍ സി.പി.എമ്മും ബി.ജെ.പിയും സഖ്യമായിട്ടാണ് മത്സരിച്ചതും സമരം ചെയ്തതും ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചതുമെല്ലാം. ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കിയാലും, അവരുടെ പ്രവര്‍ത്തനം പോലും അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് അത്.

അനുയോജ്യനായ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിക്കും. ആ സ്ഥാനാര്‍ഥിക്ക് ജനവിധിയുണ്ടാകും. ജനങ്ങളെ കൂട്ടുപിടിച്ച് സി.പി.എം- ബി.ജെ.പി സഖ്യ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തും. നിലമ്പൂര്‍ സീറ്റ് ജയിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.