crime

മുകേഷിനെ സംരക്ഷിച്ച് സി.പി.എം; രാജി ആവശ്യപ്പെടില്ല, ധാരണ

By webdesk13

August 29, 2024

ബലാത്സംഗകേസില്‍ എംഎല്‍എ മുകേഷിന് തണലേകി സി.പി.എം. മുകേഷില്‍ നിന്നും രാജി ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലാണ് സി.പി.എം. ഇന്ന് ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി.

സി.പി.ഐ മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് നടനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്. ഇത് മുന്നണിക്കിടയില്‍ ചര്‍ച്ചയായേക്കും. സി.പി.ഐ സംസ്ഥാന നേതൃത്വം ആവശ്യം ഉന്നയിക്കാത്താതിനാലാണ് ആനിരാജയും പ്രകാശ് ബാബുവും അടക്കമുള്ളവരുടെ ആവശ്യത്തെ കണക്കിലെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

അതേസമയം നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കും. സമിതി പുനസംഘടിപ്പിക്കുമ്പോള്‍ ആയിരിക്കും ഒഴിവാക്കല്‍.