News

ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു; മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

By Manya

March 08, 2026

കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തെ തുടർന്ന് നടൻ മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ സി.പി.ഐ.എം പ്രവർത്തകരും പിന്തുണക്കാരും ശക്തമായ വിമർശനവുമായി രംഗത്തെത്തി.

ടൗൺഷിപ്പ് സന്ദർശനത്തിനിടെ കൂടെ നടന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്നോട് “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എപ്പോഴും എന്റെ ഒപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോ വൈറലായതോടെ മമ്മൂട്ടിയുടെ പ്രതികരണത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളും കെ. റഫീഖിന് പിന്തുണ അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ പങ്കുവെച്ചു.

ടൗൺഷിപ്പ് നിർമ്മാണത്തിൽ സർക്കാരിന്റെ പങ്കിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടിയും വിവാദമായി. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.