kerala

‘ആര്‍.എസ്.എസിന്റെ ആക്ടീവ് പാർട്ണറായി സിപിഎം മാറി; മലപ്പുറത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും പി.കെ. ഫിറോസ്

By webdesk13

October 02, 2024

ആർഎസ്എസിന്‍റെ ആക്ടീവ് പാർട്ണറായി കേരളത്തിൽ സിപിഎം മാറിയിരിക്കുകയാണെന്ന്  യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്. ആർഎസ്എസിനെതിരായ എല്ലാ കേസുകളും ഒത്തുതീർപ്പാക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണാൻ സാധിക്കുന്നതെന്നും പി.കെ.ഫിറോസ് പറഞ്ഞു.

മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മലപ്പുറം ജില്ലയിലെ ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയാൻ തയ്യാറാകണം എന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാഫിർ സ്ക്രീൻ ഷോട്ട് പോലെ ഒരു നോട്ടീസ് പരിപാടിയുടേതായി വരികയായിരുന്നു. അൻവർ രാഷ്ട്രീയ നിലപാട് പറഞ്ഞാൽ അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാടും പറയുമെന്നും പി.കെ. ഫിറോസ് പറഞ്ഞു.