kerala

സിപിഎമ്മിന് അര്‍ഹതയില്ല, തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയവരാണ് സിപിഎം; പിഎംഎ സലാം

By webdesk13

February 20, 2023

കോഴിക്കോട്: ആര്‍എസ്എസ് ചര്‍ച്ചയെ എതിര്‍ക്കാന്‍ സിപിഎമ്മിന് ഒരു അര്‍ഹതയുമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എംഎ സലാം. നിയമ സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയവരാണ് സിപിഎമ്മെന്നും അദേഹം വിമര്‍ശിച്ചു.

കാലിക്കറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതിനെ കുറിച്ചും അദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നടക്കാത്തിടത്ത് നിന്ന് വരെ എസ്എഫ്‌ഐ കൗണ്‍സിലര്‍മാരെ കൊണ്ടുവരുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു