kerala

ഗാന്ധി ജയന്തി ദിനത്തില്‍ അനധികൃതമായി വിദേശമദ്യ വില്‍പന: സിപിഎം നേതാവ് അറസ്റ്റില്‍

By webdesk17

October 03, 2025

കൊല്ലം: ഗാന്ധി ജയന്തി ദിനത്തില്‍ അനധികൃതമായി വിദേശമദ്യം വില്‍പ്പന നടത്തിയ കരുനാഗപ്പളളി സ്വദേശി രഞ്ജിത്ത് അറസ്റ്റിലായി. കുലശേഖരപുരം സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രഞ്ജിത്ത്.

വീടിന്റെ സ്റ്റെയര്‍ കേസ് അടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ വിദേശമദ്യം ഒപ്പം 40 കുപ്പിയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

രഞ്ജിത്ത് നേരത്തെ ഇതേ രീതിയില്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം അറിയിച്ചു.