crime

ലഹരിക്കടത്തില്‍ സിപിഎം കൗണ്‍സിലര്‍ ഷാനവാസിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്

By webdesk14

January 29, 2023

ആലപ്പുഴ കരുനാഗപ്പള്ളിയില്‍ സിപിഎം നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ക്ലീന്‍ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്. ലഹരിമരുന്ന് കേസില്‍ ബന്ധമുണ്ടെന്നതിന് ഇയാള്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കള്‍ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്‍ പ്രതിയല്ല. ജില്ലാ പൊലീസ് മേധാവിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ മാസം ആദ്യത്തിലാണ് കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരി ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. എന്നാല്‍ ഇടുക്കി സ്വദേശിയായ പുത്തന്‍ പുരയ്ക്കല്‍ ജയന്‍ എന്നയാള്‍ക്ക് താന്‍ വാഹനം വാടകയ്ക്ക് നല്‍കിയതാണെന്നും ലഹരി കടത്തില്‍ തനിക്ക് പങ്കില്ലെന്നുമ്മാണ് ഷാനവാസ് നല്‍കിയ വിശദീകരണം. ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട്‌പേര് സി.പി.എം പ്രാദേശിക നേതാക്കളാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്.