ലഹരിക്കെതിരെ നടത്തിയ റാലിയുടെ മുഖ്യ സംഘാടകനായ സി.പി.എം നേതാവ് ലഹരി കടത്തിയതിന് പിടിയിൽ. കണ്ണൂർ വളപട്ടണം ലോക്കൽ കമ്മറ്റി അംഗം വി.കെ ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി വളപട്ടണം അഞ്ചാം വാർഡിൽനിന്ന് മത്സര രംഗത്തുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഷമീർ. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു എം.ഡി.എം.എ കടത്ത്.