kerala

‘സി.പി.എം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നു’; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

By webdesk13

December 31, 2023

നവകേരള സദസ്സിലെ പ്രതിഷേധത്തില്‍ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് വി ഡി സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസിന് ഗുഡ് സര്‍വീസ് നല്‍കുന്നത് പ്രതിപക്ഷത്തിനെ പരിഹസിക്കലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാമക്ഷേത്രം പരിപാടിയില്‍ പങ്കെടുക്കേണ്ട തീരുമാനം ദേശീയ നേതൃത്വം തീരുമാനിക്കും. സിപിഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

കാള പെറ്റു എന്ന് കരുതി കയര്‍ എടുക്കരുത്. മുസ്ലിം ലീഗ് നിലപാട് അഭിനന്ദനാര്‍ഹം. കുഞ്ഞാലിക്കുട്ടിയെയും സാദിഖലി തങ്ങളെയും അഭിനന്ദിക്കുന്നു. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാത്ത പ്രതികരണമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.