kerala

സി പി എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണം കുറുക്കൻ കോഴിയെ സംരക്ഷിക്കുന്നതുപോലെയെന്ന് കെ സുധാകരൻ

By webdesk15

July 06, 2023

കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സി പി എം വരുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി പരിഹസിച്ചു.ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഏക സിവിൽ കോഡ്. ഇതിനെതിരെ കെപിസിസി ബഹുസ്വരത സദസ്സ് സംഘടിപ്പിക്കും. ജൂലൈ മാസത്തിൽ കേരളത്തിൽ മൂന്നിടത്ത് ബഹുസ്വരത ആഘോഷം എന്ന പേരിൽ ജനസദസ് സംഘടിപ്പിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജൂലൈ 26 ന് രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കും എതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. 283 ബ്ലോക്കുകളിലും സമരം നടത്തും. മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പം എന്ന പേരിലും ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്നും സുധാകരൻ അറിയിച്ചു.