kerala
വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരിയുടെ വാ തുന്നിക്കെട്ടാൻ സി.പി.എം ദേശീയ നേതൃത്വം തയ്യാറാകണം; കെ സുധാകരൻ
യജമാനൻ അമേരിക്കയ്ക്ക് പോയതിൻ്റെ ആശ്വാസത്തിൽ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല.
വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണൻ്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
UDF ജയിച്ചാൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാൻ LDF ന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്നമായ വർഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാർട്ടിയാണ് സി പി എം . അതേ സി പി എമ്മിൻ്റെ നേതാവ് കോടിയേരി ഇപ്പോൾ പറയുന്നു കോൺഗ്രസ് മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന്!ശരിക്കും നിങ്ങൾക്ക് എത്ര നിലപാടുണ്ട്? കെ സുധാകരൻ കുറ്റപ്പെടുത്തി.
സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറിൽ പേറുന്ന പാർട്ടിയല്ല കോൺഗ്രസ് . ഈ രാജ്യത്ത് ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെ സുധാകരൻ പറഞ്ഞു.
യജമാനൻ അമേരിക്കയ്ക്ക് പോയതിൻ്റെ ആശ്വാസത്തിൽ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല. RSSനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്കെതിരെ കേസുകൾ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോൺഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമർശിക്കുന്നത്.അധികാരം നിലനിർത്താനായി സമൂഹത്തിൽ വർഗ്ഗീയ വിഷം തുപ്പുന്ന ജീർണ്ണിച്ച രാഷ്ട്രീയ ശൈലിയിൽ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിൻമാറണം കെ സുധാകരൻ ഓർമിപ്പിച്ചു.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; തലയ്ക്ക് ക്രൂരമര്‍ദനമേറ്റു, മര്‍ദനത്തില്‍ ഞരമ്പുകള്‍ പൊട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
റാം നാരായണിന്റെ തലയ്ക്ക് ക്രൂരമര്‍ദനമേറ്റതായും, അടിയേറ്റ് രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നതായും, ഞരമ്പുകള്‍ പൊട്ടി ഒഴുകിയ ചോര ചര്‍മത്തില്‍ പടര്‍ന്നു പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് പിന്നാലെ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റാം നാരായണിന്റെ തലയ്ക്ക് ക്രൂരമര്‍ദനമേറ്റതായും, അടിയേറ്റ് രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നതായും, ഞരമ്പുകള്‍ പൊട്ടി ഒഴുകിയ ചോര ചര്‍മത്തില്‍ പടര്‍ന്നു പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, തലയിലും മുഖത്തും വടിവച്ച് പലതവണ അടിച്ചെന്നും വയറില്‍ പലതവണ ചവിട്ടിയെന്നുമാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റാം നാരയണ് നേരിട്ടത് അതിക്രൂരമര്‍ദനമാണെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഡിസംബര്‍ 17 ബുധനാഴ്ചയാണ് 31കാരനായ റാം നാരായണ്‍ ക്രൂരമായ അക്രമണം നേരിട്ടത്. കള്ളന് എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ അനു, പ്രസാദ്, മുരളി എന്നിവര്‍ മരകഷ്ണം ഉപയോഗിച്ച് ദേഹമാസകലം മര്‍ദിച്ചു. നാലാം പ്രതി വയറില്‍ ചവിട്ടി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
kerala
അതിജീവിതയെ ആക്ഷേപിച്ചുള്ള പ്രതി മാര്‍ട്ടിന്റെ വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയെ ആക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പ്രതിയായ മാര്ട്ടിന് പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നൂറോളം സൈറ്റുകളില്‍ നിന്നും വിഡിയോ നീക്കം ചെയ്യാനും പൊലീസ് നിര്‍ദേശിച്ചു. അപ്ലോഡ് ചെയ്തവര്‍ ഡിലീറ്റ് ചെയ്യണം എന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനും പ്രതി മാര്‍ട്ടിനെതിരെ തൃശൂര്‍ സിറ്റി പൊലീസ് കേസെടുത്തിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ മാര്ട്ടിന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പൊലീസില്‍ നല്കിയ പരാതിയിലാണ് മാര്‍ട്ടിനെതിരെയും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
മാര്‍ട്ടിന്റെ വിഡിയോ പങ്കുവച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിയില്‍ അതിജീവിത ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അവര്‍ ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. മാര്‍ട്ടിന്റെ വിഡിയോ പങ്കുവച്ചവര്‍ക്കെതിരെ സൈബര്‍ നിയമത്തിലെ ഉള്‍പ്പെടെ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
kerala
മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ട്, വരുന്നില്ലെങ്കിൽ വരേണ്ട: വി.ഡി. സതീശൻ
തിരുവനന്തപുരം: നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തിയും ചർച്ച നടത്തി. ഇന്നലെ മാത്രം രണ്ടു തവണ വിളിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഘടക കക്ഷി ആക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗം ആദ്യപടി ആണ്. എല്ലാ തരത്തിലുള്ള പരിഗണനയും ഉണ്ടാകും. വരാനും വരാതിരിക്കാനും അവർക്ക് അവകാശമുണ്ടെന്നും വരുന്നില്ലെങ്കിൽ വരേണ്ടന്നും വി.ഡി. സതീശൻ പറഞ്ഞു.
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നെന്ന് നേരത്തെ സതീശൻ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം അദ്ദേഹം പറഞ്ഞത്.
-
kerala4 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india24 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
kerala5 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
