kerala

കോടതി വിധി ലംഘിച്ച് നടത്തുന്ന സി.പി.എം ഓഫീസ് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കണം;നോട്ടീസ് നല്‍കി റവന്യു വകുപ്പ്

By webdesk13

August 23, 2023

ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന സി.പി.എം ഓഫീസ് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കാന്‍ റവന്യു വകുപ്പ് നോട്ടീസ് നല്‍കി. ഉടുമ്പന്‍ചോല എല്‍ ആര്‍ തഹസില്‍ദാര്‍ ആണ് നോട്ടീസ് നല്‍കിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. നോട്ടീസ് കിട്ടയതോടെ സി.പി.എം പണികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

സി.പി.എം ഓഫീസ് നിര്‍മ്മാണം തുടര്‍ന്നതില്‍ കോടതി രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിക്കും. 12 മണിയ്ക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് വന്നിട്ടും നിര്‍മ്മാണം തുടര്‍ന്നെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്.