Connect with us

kerala

വനിതാ നേതാവിന് അയച്ച അശ്ലീലസന്ദേശം പാര്‍ട്ടി ഗ്രൂപ്പില്‍; സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയ്ക്ക് എതിരെയാണ് നടപടി.

Published

on

കാസര്‍കോട്: വനിതാ നേതാവിന് അയച്ച സിപിഎം നേതാവിന്റെ അശ്ലീലസന്ദേശം മാറി പാര്‍ട്ടി ഗ്രൂപ്പില്‍ വന്ന സംഭവത്തില്‍ നടപടി. സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയ്ക്ക് എതിരെയാണ് നടപടി. സ്ത്രീകള്‍ അടക്കമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല ശബ്ദ സന്ദേശമയച്ചത്.

മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം.

ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവന്‍ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ കാറ്റും മഴയും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മഴക്കൊപ്പം മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത തുടരണം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

kerala

കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരിക്കേറ്റ ലേല അടിമൈ, സെല്‍വ ആന്റണി എന്നിവര്‍ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.

Continue Reading

kerala

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരാളുടെ നില ഗുരുതരം

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം. അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending