ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏതു കോടീശ്വരന്റെ വീട്ടിലാണ് വിറ്റതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കളവ് നടന്ന കാര്യം ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചു. ദേവസ്വം ബോര്‍ഡുകാരെ പുറത്താക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ഗുരുതരമായ കളവാണ് ശബരിമലയില്‍ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരുന്നു. ഹൈക്കോടതിയാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ തെരഞ്ഞെടുത്തത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇമെയില്‍ അയച്ചത് എന്‍.വാസുവിനാണ്. അദ്ദേഹം സിപിഎമ്മിന്റെ സ്വന്തം ആളാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ദ്വാരപാലകശില്പം കോടികള്‍ക്ക് വിറ്റെന്നും എന്നാല്‍ എവിടെയാണ് വിറ്റതെന്ന് സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.