കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്. ഷാഫി പറമ്പിലിന്റെ മുഖത്താണ് പരിക്കേറ്റത്. ഈ ചോര കൊണ്ട് അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറച്ചു പിടിക്കാന്‍ സിപിഐഎം ശ്രമിക്കേണ്ടെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു.
പേരാമ്പ്ര സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിലാണ് പൊലീസ് ലാത്തി വീശിയത്. പൊലീസ് നടത്തിയത് നരനായാട്ട് ആണെന്ന് എം. കെ. രാഘവന്‍ എംപി പ്രതികരിച്ചു. ഇതിനെതിരെ കോണ്‍ഗ്രസും ജനാധിപത്യ ശക്തികളും ജനാധിപത്യപരമായി തന്നെ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. എംപിക്ക് പരിക്കേറ്റതിന് പിന്നാലെ വടകരയിലും പേരാമ്പ്രയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.