kerala

നടപടി നേരിട്ട രണ്ട് നേതാക്കളെ ജില്ലാക്കമ്മറ്റിയില്‍ തിരിച്ചെടുത്ത് സി.പി.എം

By webdesk13

March 14, 2024

നടപടി നേരിട്ട നേതാക്കൾ വീണ്ടും ജില്ലാ കമ്മറ്റിയിൽ. സി.കെ. മണിശങ്കറേയും എൻ.സി മോഹനനേയുമാണ് സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയിലേയ്ക്ക് തിരിച്ചെടുത്തത്. ‌ഇന്ന് ചേർന്ന ജില്ലാകമ്മിറ്റിയുടെതാണ് തീരുമാനം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്ന ഇരുവർക്കുമെതിരെ പാർട്ടി കടുത്ത അച്ചടക്ക നടപടി എടുത്തിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പുപരാജയത്തെ തുടർന്നായിരുന്നു ഇരുവർക്കുമെതിരെ പാർട്ടി നടപടി. നടപടി നേരിട്ട് ഒരു വർഷത്തിന് ശേഷം കീഴ്ഘടകത്തിൽ ഉൾപ്പെടുത്തി. ദീർഘനാളുകൾക്ക് ശേഷമാണ് ഇപ്പോൾ ഇരുവരെയും ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയത്.

തൃക്കാക്കര, പെരുമ്പാവൂർ തോൽവികളെ തുടർന്നായിരുന്നു നടപടി.ജില്ലാകമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽപ്രതിഷേധിച്ച് സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയ പി.എൻ ബാലകൃഷ്ണനെ പാർട്ടി മെമ്പർഷിപ്പിൽ തിരിച്ചെത്തിക്കാനും തീരുമാനമായി.