kerala

നടുറോഡില്‍ സിപിഎം വഞ്ചിയൂര്‍ ഏരിയ സമ്മേളന വേദി: കേസെടുത്ത് പൊലീസ്

By Lubna Sherin K P

December 06, 2024

ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടുറോഡില്‍ സ്റ്റേജ് കെട്ടിയതില്‍ കേസെടുത്ത് പൊലീസ്. അനുമതി വാങ്ങിയെന്നായിരുന്നു പാളയം ഏരിയ സെക്രട്ടറി നല്‍കിയ വിശഗീകരണം. എന്നാല്‍ സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്നും നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

മൂന്ന് ദിവസമായി തുടരുന്ന പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായാണ് വഞ്ചിയൂര്‍ ജങ്ഷനില്‍ വഴി തടസപ്പെടുത്തി സിപിഎം സ്റ്റേജ് കെട്ടിയത്. ഇതിനായി രണ്ടുവരി പാതയായ റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞിരുന്നു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒറ്റവരിയിലൂടെയാണ് കടത്തി വിടുന്നത്. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.