Connect with us

kerala

കൂറുമാറിയതില്‍ പക; അംഗത്തിന്റെ ഭര്‍ത്താവിന്റെ കട അടിച്ചുതകര്‍ത്ത് സിപിഎം

കടയിലുണ്ടായിരുന്ന വനിതാ ജീവനക്കാരെ ആക്രമിച്ചെന്നും കടയുടെ ഷട്ടര്‍ താഴ്ത്തി ചാവി സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നും സുധീര്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു

Published

on

ചുങ്കത്തറ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് അംഗത്തിന്റെ ഭര്‍ത്താവായ സുധീര്‍ പുന്നപ്പാലയുടെ കട അടിച്ചുതകര്‍ത്തതായി പരാതി. സുധീറിന്റെ ഉടമസ്ഥതയിലുള്ള ജനസേവാ കേന്ദ്രമാണ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. കടയിലുണ്ടായിരുന്ന വനിതാ ജീവനക്കാരെ ആക്രമിച്ചെന്നും കടയുടെ ഷട്ടര്‍ താഴ്ത്തി ചാവി സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നും സുധീര്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ നടത്തിയ അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് മെമ്പര്‍ ആയിരുന്ന സുധീറിന്റെ ഭാര്യ നുസൈബ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നുസൈബയുടെ ഭര്‍ത്താവ് സുധീറിനെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി സന്ദേശങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. പി.വി അന്‍വറിനൊപ്പം നിന്നാല്‍ ഒരു ദാക്ഷിണ്യവും നിന്നോടും കുടുംബത്തിനോടും ഉണ്ടാവില്ലെന്ന് സിപിഎം എടക്കര ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതാണ് പുറത്തുവന്നത്. സിപിഎമ്മിനെ വഞ്ചിച്ച് സമാധാനത്തോടെ ജീവിക്കാമെന്ന് തോന്നുന്നുണ്ടോയെന്നും ഏരിയാ സെക്രട്ടറി ചോദിച്ചിരുന്നു.

kerala

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയില്‍ ഇറക്കി.

Published

on

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ച് അപകടം. പുന്നമട സ്റ്റാര്‍ട്ടിങ്ങ് പോയന്റിന് സമീപം ഓള്‍ സീസണ്‍ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയില്‍ ഇറക്കി. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭംവം.

അവധി ദിവസമായതുകൊണ്ട് നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയത്. ബോട്ടിലുണ്ടായിരുന്നവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് പരിശോധന നടത്തി.

Continue Reading

kerala

മസ്തിഷ്‌ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്‌പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

Published

on

തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്‌പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .

പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Published

on

പാലത്തായി പോക്‌സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

Trending