kerala

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് ജില്ലാസെക്രട്ടറി

By webdesk11

September 06, 2023

പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 1964 ഭൂപതിവ് ചട്ട ഭേദഗതി ബില്ല് നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. നിര്‍മ്മാണ നിരോധനം മാറുന്നതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ ഓഫീസുകളും സുഖമമായി പ്രവര്‍ത്തിച്ചിരിക്കും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ പട്ടിണി കിടക്കുമ്പോഴും അരി മേടിക്കാന്‍ വെച്ച പൈസ വെച്ചാണ് സഖാക്കള്‍ ഓഫീസ് നിര്‍മ്മിക്കാന്‍ പണം തന്നത്. അത് അടച്ചു പൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അടിമാലിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു സി വി വര്‍ഗീസിന്റെ പരസ്യപ്രസ്താവന.

പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം തടഞ്ഞതില്‍ പരസ്യ വിമര്‍ശനം പാടില്ലെന്ന് സി.വി വര്‍ഗീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.