kerala

സന്ദീപ് വാര്യര്‍ക്ക് മുന്നില്‍ സിപിഎം വാതില്‍ കൊട്ടി അടക്കില്ല: എ കെ ബാലന്‍

By webdesk17

November 03, 2024

സന്ദീപ് വാര്യര്‍ക്ക് മുന്നില്‍ സിപിഎം വാതില്‍ കൊട്ടി അടക്കില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. പാര്‍ട്ടി ആശയങ്ങളോട് യോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് പാര്‍ട്ടിയിലേക്ക് വരാമെന്നും സന്ദീപ് വാര്യര്‍ നിലപാട് വ്യക്തമാക്കിയാല്‍ പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എ കെ ബാലന്‍ പറഞ്ഞു.

സന്ദീപ് വളരെ നല്ല മനുഷ്യനാണെന്നും പല ആര്‍എസ്എസ് നയങ്ങളോടും സന്ദീപിന് യോജിപ്പില്ലെന്ന് തോന്നിയിട്ടുണ്ടെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. അധികകാലം സന്ദീപിന് ബിജെപിയില്‍ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടില്ലെന്നും ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തിയെന്നും പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യര്‍ പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ട്.

എന്നാല്‍ ബിജെപിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും ഇനി തുടരാന്‍ പറ്റില്ലെന്നുമായിരുന്നു സന്ദീപിന്റെ നിലപാട്.