കൊല്ലത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നശിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ഇടത്തറപണ സ്വദേശിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ രെജീവ് ആണ് അറസ്റ്റിലായത്.
ആയുര്‍ ഇളമാട് ഇടത്തറപണയിലാണ് സംഭവം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് രെജീവിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഇപ്പോള്‍ പൊലീസും യിലെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.