kerala

കോണ്‍ഗ്രസ് നേതാക്കളെ സ്‌റ്റേഷന്‍ വളപ്പിലിട്ട് ക്രൂരമായി മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകര്‍

By webdesk14

December 21, 2023

തിരുവനന്തപുരം: വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദിച്ചതായി പരാതി. കരുതല്‍ തടങ്കലിലെടുത്ത പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത്.വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് ഹരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബിനു എസ് നായര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

വാമനപുരം മണ്ഡലത്തില്‍ ഇന്ന് വൈകിട്ട് 4.30നാണ് മുഖ്യമന്ത്രി നവകേരള സദസ് ഉദ്ഘാടനം ചെയ്തത്. 2 മണി മുതല്‍ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മൂന്നര മണിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു നടപടി.