kerala

കേരളത്തിലെ മതേതരത്വം സംരക്ഷിക്കുന്ന ലീഗിനെ കടന്നാക്രമിക്കുന്ന സിപിഎമ്മിന്റെ രീതി ഹിന്ദുത്വ തീവ്രവാദികളുടേതിന് സമാനം: ബെന്നി ബെഹന്നാന്‍

By Test User

January 01, 2022

മുസ്‌ലിംലീഗിനെതിരായ മുഖ്യമന്ത്രിയുടെ കടന്നാക്രമണം ഹിന്ദുത്വ തീവ്രവാദികളുടെ ശൈലിക്ക് സമാനമാണെന്ന് ബെന്നി ബെഹന്നാന്‍ എം.പി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളെ ഉന്മൂലനാശം ചെയ്യണമെന്ന് സംഘ്പരിവാര്‍ പറയുമ്പോഴാണ് കേരളത്തില്‍ മുസ്ലിംലീഗിനെതിരെ മുഖ്യമന്ത്രിയുടെ കടന്നാക്രമണം. കേരളത്തില്‍ മതേതരത്വം സംരക്ഷിക്കാനായി നിലകൊള്ളുന്ന ലീഗിനെ കടന്നാക്രമിക്കുന്ന രീതി ഹിന്ദുത്വ തീവ്രവാദികളുടേതിന് സമാനമാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന കടന്നാക്രമണങ്ങള്‍ക്ക് സമാനമാണിത്. മുസ്ലിംലീഗിനെ തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തുന്നത് ആര്‍.എസ്.എസ്സിന് സഹായകമായ നിലപാടാണ്. സി.പി.എം നേതാക്കളും അണികളും പൊതുവേദിയിലും സൈബറിടങ്ങളിലും നടത്തുന്ന കടന്നാക്രമണങ്ങള്‍ സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പിക്കും. വര്‍ഗീയതക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്ന മുസ്ലിംലീഗുകാരെ വര്‍ഗീയവാദികളായും തീവ്രവാദികളായും ചിത്രീകരിച്ച് മുന്നോട്ട് പോകുന്ന സി.പി.എം നിലപാട് അംഗീകരിക്കാനാവില്ല. അദ്ദേഹം വ്യക്തമാക്കി.