Connect with us

kerala

സി.പി.എമ്മിന്റെ ദുഷ്പ്രചാരണം തിരിഞ്ഞു കൊത്തുന്നു; എം.പിമാര്‍ സമര്‍പ്പിച്ചത് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ തുകക്കുള്ള പദ്ധതികള്‍

കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്.

Published

on

ലുക്മാന്‍ മമ്പാട്

കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്. സംസ്ഥാനത്തെ 20 ലോക്സഭ എംപിമാര്‍ക്ക് ഇതുവരെ ഏഴു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനേക്കാള്‍ തുക്ക്കുള്ള പദ്ധതികള്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചപ്പോഴും അവ നടപ്പിലാക്കുന്നതിലെ കാലതാമസം ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുകേടാണ് രേഖകള്‍ വ്യക്തമാക്കുന്നു.

ചില എംപിമാരുടെ ഫണ്ട് വിനിയോഗത്തില്‍ ചെറിയ കുറവുണ്ടെന്നാണ് ‘എംപി എല്‍എഡിഎസ്’ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ വളച്ചൊടിച്ചാണ് തിരഞ്ഞെടുപ്പ് ലാക്കാക്കി സിപിഎം കളള പ്രചാരണം നടത്തുന്നത്. ഫണ്ട് കിട്ടാത്തതിനാല്‍ വിനിയോഗ ശതമാനം കുറഞ്ഞ എംപിമാര്‍ പോലും തങ്ങള്‍ക്ക് നിലവില്‍ അനുവദിച്ചതിന്റെ ഇരട്ടി തുകയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ഇതേ വെബ്സൈറ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുപ്രകാരം നാലര വര്‍ഷത്തിനിടയില്‍ 17 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോ എംപിക്കും കൊടുക്കേണ്ടത്. (കോവിഡിന്റെ പേരില്‍ ഫണ്ട് വെട്ടിക്കുറച്ചിരുന്നു) എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം എംപിമാര്‍ക്കും ഏഴ് കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ റിലീസ് ചെയ്ത് നല്‍കിത്.

ഏഴു കോടി രൂപ മാത്രം അനുവദിച്ചുകിട്ടിയപ്പോഴും എം.പിമാരായ രാഹുല്‍ ഗാന്ധി 16.17 കോടി, ഇ.ടി മുഹമ്മദ് ബഷീര്‍ 13.98 കോടി, ശശി തരൂര്‍ 22.14 കോടി, ഡോ. അബ്ദുസമദ് സമദാനി 6.36 കോടി, കെ.മുരളീധരന്‍ 27.72 കോടി, ടി.എന്‍ പ്രതാപന്‍ 24.76 കോടി, തോമസ് ചാഴിക്കാടന്‍ 18.54, ആന്റോ ആന്റണി 26.55 കോടി, വി.കെ ശ്രീകണ്ഠന്‍ 13.60 കോടി, കെ. സുധാകരന്‍ 11.62 കോടി, ഹൈബി ഈഡന്‍ 14.29 കോടി, അടൂര്‍ പ്രകാശ് 17.96 കോടി, രമ്യ ഹരിദാസ് 13.25 കോടി, കൊടിക്കുന്നില്‍ സുരേഷ് 30.93 കോടി, ബെന്നി ബഹനാന്‍ 26.44 കോടി, എം.കെ രാഘവന്‍ 13.02 കോടി, രാജ്മോഹന്‍ ഉണ്ണിത്താന്‍ 12.89 കോടി, ഡീന്‍ കുര്യാക്കോസ് 17.51 കോടി, എ.എം ആരിഫ് 16.17 കോടി തുകകള്‍ക്കുള്ള അധിക പദ്ധതി നിര്‍ദ്ദേശമാണ് അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചത്.

ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥ തലത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം മന:പൂര്‍വ്വം പദ്ധതിനടത്തിപ്പ് വൈകിപ്പിക്കുന്നതായും, നിശ്ചിത ഇടവേളകളില്‍ ചേരുന്ന അവലോകന യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍. സിപിഎം സര്‍വ്വീസ് സംഘടനകളിലെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പിലാക്കുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് എംപി ഫണ്ട് വിനിയോഗത്തില്‍ ഏറ്റക്കുറച്ചില്‍. എംപി ഫണ്ടില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതിലുപരിയായി ഇക്കാര്യത്തില്‍ എംപിമാര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് എംപി എല്‍എഡിഎസ് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു തന്നെ വ്യക്തമാണ്.

പദ്ധതി നടപ്പിലാക്കുന്നതും പൂര്‍ത്തീകരികുന്നതും അതത് ജില്ലാ കലക്ടര്‍മാരുടെയും സര്‍ക്കാര്‍ അനുബന്ധ സംവിധാനങ്ങളുടെയും പൂര്‍ണ്ണ ഉത്തരംവാദിത്തവുമാണ്. എം.കെ രാഘവന്‍ എം.പി കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ മെല്ലെപ്പോക്കില്‍ തുറന്നടിച്ച് പരാതി നല്‍കിയിരുന്നു. ഫണ്ട് വിനിയോഗം താളെ തെറ്റിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അവരെ നിയന്ത്രിക്കേണ്ട സംസ്ഥാന ഭരണകൂടത്തിനും വന്ന വീഴ്ചയുടെ പേരില്‍ സി.പി.എം പുകമറ സൃഷ്ടിക്കുമ്പോഴും രാജ്യത്തെ ഏറ്റവും മികച്ചവരുടെ പട്ടികയിലാണ് സംസ്ഥാനത്തെ എം.പിമാരെല്ലാമുളളത്. ത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം മറച്ചുവെക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള സിപിഎം ശ്രമം യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ലുക്മാന്‍ മമ്പാട്

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. കൗണ്‍സിലിന് മുന്നോടിയായി ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്‍കി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, നവാസ് കനി എം.പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. അന്തര്‍ ദേശീയ ദേശീയ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങള്‍ ദേശീയ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കും. അടുത്ത നാല് വര്‍ഷക്കാലത്തേക്കുള്ള മുസ്ലിംലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയെ കൗണ്‍സില്‍ തിരഞ്ഞെടുക്കും. ചെന്നെയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മളനത്തിന്റെ ഐതിഹാസിക വിജയത്തിനു ശേഷം ഇവിടെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഡല്‍ഹിയിലെ ദേശീയ ആസ്ഥാനം എന്ന ചിരകാല സ്വപ്നം വെറും രണ്ട് കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കികൊണ്ടാണ് ദേശീയ കൗണ്‍സിലിന് അതേ നഗരം വീണ്ടും വേദിയാകുന്നത്.

Continue Reading

kerala

യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍

ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

അതേസമയം ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കേറ്റ ശമാലി ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ദാസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നുമുള്ള ആരോപണം ശാമിലി ആവര്‍ത്തിക്കുന്നു.

ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഭിഭാഷക ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി ഇന്ന് പരാതി നല്‍കി.

ഉച്ചയോടെ അഭിഭാഷകയുമായി പൊലീസ് വഞ്ചിയൂരിലെ ഓഫീസിലെത്തി തെളിവ് ശേഖരിച്ചു.

അതേസമയം ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് ശ്യാമിലിയെ ബെയ്‌ലിന്‍ മര്‍ദിച്ചത്.

Continue Reading

kerala

പാലക്കാട് ബെവ്‌കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്.

Published

on

പാലക്കാട് മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇര്‍ഷാദ് ക്യൂവില്‍ നില്‍ക്കുന്നതിനിടെ രണ്ട് പേര്‍ ചേര്‍ന്ന് ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

ക്യൂ നില്‍ക്കുന്നതിനിടെയുണ്ടായ തര്‍ക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

യുവാവിനെ കുത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Trending