kerala
ഇഴഞ്ഞു നീങ്ങി ലൈഫ് ഫ്ലാറ്റ് നിർമ്മാണം; 39 എണ്ണത്തിൽ ഇതുവരെ യാഥാർത്ഥ്യമായത് 4 എണ്ണം മാത്രം
നിർമ്മാണ സമഗ്രികളുടെ വില ഉയർന്ന സാഹചര്യത്തിൽ കരാർ തുക പുതുക്കണമെന്ന നിർമ്മാണ കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പ്രധാന പ്രതിസന്ധി
ലൈഫ് പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ ഭൂരഹിത ഭവന രഹിത വിഭാഗക്കാര്‍ക്കായി പ്രഖ്യാപിച്ച ഫ്ളാറ്റ് നിര്‍മാണത്തിലും മെല്ലെപ്പോക്ക്. 39 ഫ്ളാറ്റുകളായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമാക്കാനായത് നാല് ഫ്ളാറ്റുകള്‍ മാത്രം. നിർമ്മാണ സമഗ്രികളുടെ വില ഉയർന്ന സാഹചര്യത്തിൽ കരാർ തുക പുതുക്കണമെന്ന നിർമ്മാണ കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പ്രധാന പ്രതിസന്ധി.
ലൈഫ് പദ്ധതിയുടെ മുഖമായി മാറുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് ഭൂരഹിത ഭവനരഹിത വിഭാഗക്കാര്ക്കായുളള ഫ്ലാറ്റ് സമുച്ചയങ്ങൾ. സ്വകാര്യ സംരംഭകരുടെയും കോര്‍പറേറ്റ് കന്പനികളുടെയും സഹായം കൂടി ഉള്‍പ്പെടുത്തി ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു, ആദ്യഘട്ടത്തിലെ ആലോചന. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
തുടര്‍ന്ന് പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. 39 ഇടങ്ങളിൽ ഫ്ളാറ്റുകള്‍ പ്രഖ്യാപിച്ചെങ്കിലും കരാർ വയ്ക്കാൻ ആയത് 29 ഇടങ്ങളിൽ. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ അഹമ്മദാബാദ് ആസ്ഥാനമായ മിറ്റ്സുമി, ഡൽഹി ആസ്ഥാനമായ സുരി, ലക്ഷ്മി തുടങ്ങിയ കന്പനികളാണ് നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ 2020ല്‍ കരാര്‍ വച്ച കാലത്തേക്കാള്‍ സ്റ്റീല്‍ അടക്കമുളള നിര്‍മാണ സാമഗ്രികള്‍ക്ക് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കരാര്‍ തുക പുതുക്കണമെന്ന കന്പനികളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
കരാര്‍ തുക 40 ശതമാനം വരെ ഉയര്‍ത്തണമെന്നായിരുന്നു കന്പനികളുടെ ആവശ്യം. 22 ശതമാനം വരെ തുക ഉയര്‍ത്തി നല്‍കാവുന്നതാണെന്ന് ലൈഫ് മിഷനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിഷയം പിഠിക്കാന്‍ സര്‍ക്കാര്‍ വിധഗ്ധ സമിതിയെ നിയോഗിച്ചു,സമിതി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സാന്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തുക ഉയര്‍ത്താന്‍ ധനവകുപ്പ് അനുമതി നല്‍കിയിട്ടില്ല. അതേസമയം ആയിരങ്ങളാണ് തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിനായുളള കാത്തിരിക്കുന്നത്.
ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഭൂമി വാങ്ങി വീട് വയ്ക്കാനായി അനുവദിക്കാറുളളത് പരമാവധി 10 ലക്ഷം രൂപയാണ്. എന്നാല്‍ ഇതേ സമയം ഒരു ഭൂരഹിത കുടുംബത്തിന് ഫ്ളാറ്റ് നിര്‍മിച്ച് നല്‍കുന്നതിന് 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയാണ് ചെലവ്. ഇത്തരത്തില്‍ പ്രതീക്ഷച്ചതിലേറെ ചെലവ് വരുന്നതും ഫ്ളാറ്റ് പദ്ധതിയോട് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ കാട്ടിയ താല്പര്യം കുറയാന്‍ കാരണമായതായാണ് വിവരം.
kerala
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ‘ദിത്വ ചുഴലിക്കാറ്റ്’ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഞായറാഴ്ചയോടെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ തീരത്തേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയിൽ നാശംവിതച്ചു. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേർ മരിച്ചതായും 21 പേരെ കാണാനില്ലെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.
കിഴക്കൻ ട്രിങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. 72 മണിക്കൂറിനിടെ 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ദ്വീപിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
kerala
മണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി
രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.
ഇടുക്കി ആനച്ചാലില്‍ മണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.
ഫയര്‍ഫോഴ്സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പുറത്തിറക്കിയത്. ക്രൈയിനിന്റെ തകരാണ് സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.ഇന്നാല് ഇത് പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്സ് കയര്‍ കെട്ടി കുടുങ്ങിക്കിടന്ന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്.150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുന്‍പാണ് ഇടുക്കി ആനച്ചാലില്‍ സ്കൈ ഡൈനിംങ്ങ് സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. അതേസമയം,സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നും പറയപ്പെടുന്നു.
kerala
ഇടുക്കിയില്‍ സ്കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി
രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇടുക്കി ആനച്ചാലില്‍ സ്കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. ക്രൈയിനിന്റെ തകരാണ് സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.അതിന ്സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

