Connect with us

Sports

സമ്മര്‍ദ്ദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആജീവനാന്തം വരും

Published

on

 

ജോഹന്നാസ്ബര്‍ഗ്ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് ഇന്ന് ജോഹന്നാസ്ബര്‍ഗ്ഗിലെത്തും. ക്രിക്കറ്റ് ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലെയിന്‍ റോയ്, പാറ്റ് ഹൊവാര്‍ഡ് എന്നിവര്‍ ഇന്നലെ ദക്ഷിണാഫ്രിക്കയില്‍ എത്തിയതായി സതര്‍ലാന്‍ഡ് പറഞ്ഞു. കേപ്ടൗണിലെത്തിയ അവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് താന്‍ അവരെ കാണുമെന്നും കാര്യങ്ങള്‍ തിരക്കുമെന്നും തുടര്‍ന്ന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത സമ്മര്‍ദ്ദത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വലിയ ശിക്ഷ തന്നെ വേണ്ടിവരുമെന്ന വ്യക്തമായ മുന്നറിയിപ്പ് അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓസീസ് മാധ്യമങ്ങള്‍ തന്നെ വന്‍ പ്രാധാന്യമാണ് വാര്‍ത്തക്ക് നല്‍കിയത്. നാടിന് നാണക്കേട് എന്ന തരത്തിലാണ് ചര്‍ച്ചകള്‍. മുന്‍കാല താരങ്ങളും സ്റ്റീവന്‍ സ്മിത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സതര്‍ലാന്‍ഡ് ഇന്ന് എത്തുമ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ താരങ്ങള്‍ക്ക് അവസരമുണ്ടാവും. പക്ഷേ സ്മിത്തും സംഘവും തന്നെ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ കര്‍ക്കശ നടപടി ഉറപ്പാണ്.
കായിക ലോകം നിറയെ ഇന്നലെ ഒന്നാം പേജ് വാര്‍ത്തയായിരുന്നു ക്രിക്കറ്റില്‍ ഓസീസ് വരുത്തിയ നാണക്കേട്. ക്രിക്കറ്റ് രാജ്യങ്ങളിലെ പത്രങ്ങളില്‍ മാത്രമല്ല ലോക സ്‌പോര്‍ട്‌സ് വാര്‍ത്തകളിലെ രണ്ട് ദിവസങ്ങളിലായി കേപ്ടൗണ്‍ ടെസ്റ്റും ഓസ്‌ട്രേലിയന്‍ ടീമിന്റെ ചെയ്തികളുമാണ്. ബ്രിട്ടിനിലെ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രമായ ഡെയ്‌ലി ടെലഗ്രാഫ് ഓസീസ് ടീമിന്റെ തൊപ്പിയുടെ വലിയ ചിത്രവുമായി ഷെയിം എന്ന തലക്കെട്ടാണ് ഒന്നാം പേജില്‍ പ്രധാന വാര്‍ത്തായയി നല്‍കിയതെങ്കില്‍ സണ്‍ഡേ ടൈംസ് ചീറ്റ്‌സ് എന്ന പേരിലാണ് ഓസീസിനെ കുരിശിലേറ്റിയത്. ഓസീസ് പത്രങ്ങളെല്ലാം ടീമിന്റെ ചെയ്തികളെ നഖശിഖാന്തം എതിര്‍ത്തപ്പോള്‍ സ്റ്റീവന്‍ സ്മിത്തിനെ ആജീവനാന്തം വിലക്കണമെന്ന ആവശ്യമാണ് പല പത്രങ്ങളും ഉന്നയിച്ചത്. ഓസ്‌ട്രേലിയയിലെ പ്രമുഖ പത്രമായ ഹെറാള്‍ഡ് സണ്‍ എല്ലാവരെയും പുറത്താക്കു എന്ന തലക്കെട്ടിലാണ് ഇറങ്ങിയത്. ഡേവി##് ബുക്കാനന്‍ എന്ന മുന്‍ കോച്ച് സ്റ്റീവന്‍ സ്മിത്ത്, കോച്ച് ലെഹ് മാന്‍ എന്നിവര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Sports

വീണ്ടും ക്രിസ്റ്റ്യാനോ മാജിക്; അത്ഭുത ബൈസിക്കിള്‍ ഗോളോടെ അല്‍ നസ്‌റിന് 4-0 വിജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറകേ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ഇറങ്ങിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഞായറാഴ്ച അല്‍ ഖലീജിനെതിരെ നേടിയ അത്ഭുത ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

Published

on

​റിയാദ്: പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറകേ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ഇറങ്ങിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഞായറാഴ്ച അല്‍ ഖലീജിനെതിരെ നേടിയ അത്ഭുത ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

4-0 ന് അല്‍ നസ്‌റ് വിജയിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ മായാജാല ഗോള്‍ പിറന്നത്. വിങില്‍ നിന്നുള്ള നവാഫ് ബൗഷലിന്റെ ലോംഗ് ക്രോസിനു പിന്നാലെ നിലംതൊടുന്നതിന് മുന്‍പ് തന്നെ, അതിവിശിഷ്ടമായ ആംഗിളില്‍ അക്രോബാറ്റിക് മികവോടെ CR7 പുറപ്പെടുവിച്ച ബൈസിക്കിള്‍ കിക്ക് വലകുലുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ ആന്റണി മോറിസ് പ്രതികരിക്കാനും മുമ്പ് പന്ത് നെറ്റില്‍. ഗാലറി കരഞ്ഞുയര്‍ന്നത് അത്ഭുത നിമിഷത്തിന്റെ ആഘോഷത്തില്‍.

ക്രിസ്റ്റ്യാനോയുടെ അക്രോബാറ്റിക് ഗോളുകള്‍ പുതിയതല്ല. 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് ജഴ്സിയില്‍ റയല്‍ മഡ്രിഡിനെതിരെ നേടിയ പ്രശസ്ത ബൈസിക്കിള്‍ ഗോളിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന തരത്തിലായിരുന്നു ഞായറാഴ്ചത്തെ ഗോള്‍.

മത്സരത്തില്‍ ജോ ഫെലിക്സ്, വെസ്ലി, സാദിയോ മാനെ എന്നിവരും ഗോള്‍ നേടി. നാലു ഗോളുകളുടെ ഭംഗിയോടെ അല്‍ നസ്‌റ് 4-0 ന് ജയം സ്വന്തമാക്കി.

നിലവില്‍ 27 പോയിന്റുമായി അല്‍ നസ്‌റ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

 

Continue Reading

Sports

സൂപ്പർ ലീഗ് കേരള: കോഴിക്കോട് എഫ്സിയും മലപ്പുറം എഫ്സിയും ഇന്ന് ആവേശ പോരാട്ടത്തിന്

ആവേശം കത്തിക്കുന്ന മത്സരത്തിൽ കോഴിക്കോട് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം.

Published

on

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകുന്നു. ആവേശം കത്തിക്കുന്ന മത്സരത്തിൽ കോഴിക്കോട് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം. കഴിഞ്ഞ മത്സരങ്ങളിലൂടെ ഏറ്റവും കൂടുതൽ കാഴ്ചവൈഭവം കാഴ്ചവെച്ച ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലായതിനാൽ ഗാലറി നിറയെ ആരാധകരെ പ്രതീക്ഷിക്കുകയാണ്.

മൂന്നാം റൗണ്ടിൽ 1-1 എന്ന സമനിലയിൽ പിരിഞ്ഞ ടീമുകൾ ഇന്ന് ആ സ്‌കോർ തിരുത്താൻ ഇറങ്ങുകയാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തിരുവനന്തപുരം കൊമ്പൻസി, ഫോഴ്‌സ് കൊച്ചി, ഇതുവരെ തോൽപ്പിക്കപ്പെട്ടിട്ടില്ലായിരുന്ന തൃശൂർ മാജിക് എന്നിവരെ പരാജയപ്പെടുത്തി ആത്മവിശ്വാസം നിറഞ്ഞിരിക്കുകയാണ് കോഴിക്കോട് എഫ്.സി. സ്വന്തം ഹോം ഗ്രൗണ്ടായതിനാൽ അവർ കൂടുതൽ കരുത്തോടെ ഇറങ്ങുമെന്നാണ് നിരീക്ഷണം.

കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ വാർയേഴ്സിനെതിരെ സമനില നേടാനാണ് മലപ്പുറത്തിനു കഴിഞ്ഞത്. ഏഴ് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി കോഴിക്കോട് എഫ്.സി മുന്നിലാണ്. അതെ സമയം മലപ്പുറം എഫ്.സി ഏഴ് കളികളിലൂടെ 10 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്.

എട്ട് മത്സരങ്ങളിൽ 14 പോയിന്റുള്ള തൃശൂർ മാജിക് ആണ് ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അതേ എണ്ണം മത്സരങ്ങളിൽ 11 പോയിന്റ് നേടിയ കൊമ്പൻസി രണ്ടാം സ്ഥാനത്ത്. ഇതുവരെ 14 ഗോളുകൾ നേടിയ കോഴിക്കോട് എഫ്.സി ഗോൾവേട്ടയിൽ മുന്നണിയിലാണെങ്കിൽ, മലപ്പുറം എഫ്.സി 12 ഗോളുകളുമായി പിന്നിൽ തുടരുന്നു.

ഇരു ടീമുകളും ഫോമിലായതിനാൽ ഇന്ന് കോഴിക്കോട് സ്റ്റേഡിയത്തിൽ രസകരവും കടുത്തതുമായ ഒരു പോരാട്ടം പ്രതീക്ഷിക്കാം.

Continue Reading

Sports

നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ആര്‍സനലിന് ജയം; എബ്രിച്ചേ എസെയുടെ ഹാട്രിക്ക്

മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ആര്‍സനല്‍ 4-1 നാണ് ടോട്ടനത്തെ തോല്‍പ്പിച്ചത്. ലിയാന്‍ഡ്രോ ട്രോസാര്‍ഡാണ് ഗണ്ണേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്.

Published

on

ലണ്ടന്‍: നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടനത്തിനെതിരെ ആര്‍സനല്‍ ജയം നേടി. താരം എബ്രിച്ചേ എസെ നേടിയ ഹാട്രിക്ക് ഗണ്ണേഴ്സിന്റെ വിജയത്തില്‍ നിര്‍ണായകമായി. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ആര്‍സനല്‍ 4-1 നാണ് ടോട്ടനത്തെ തോല്‍പ്പിച്ചത്. ലിയാന്‍ഡ്രോ ട്രോസാര്‍ഡാണ് ഗണ്ണേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ റീചാര്‍ലിസണ്‍ നേടിയ ഗോളാണ് ടോട്ടനത്തിനുള്ള ഏക ആശ്വാസം.

ജയത്തോടെ ആര്‍സനല്‍ പോയിന്റ് പട്ടികയില്‍ ആറ് പോയിന്റിന്റെ ലീഡുമായി മുന്നില്‍ നില്‍ക്കുകയാണ്.

മത്സരത്തിന്റെ 36-ാം മിനിറ്റില്‍ മൈക്കല്‍ മറിനോയുടെ പാസില്‍ ട്രോസാര്‍ഡ് കൃത്യമായ ഫിനിഷിങ്ങിലൂടെ ആര്‍സനലിന് ലീഡ് നല്‍കി. അതിനുശേഷം, ടിംബറിന്റെ ഡിഫന്‍സ് തകര്‍ത്ത് മുന്നേറ്റം സൃഷ്ടിച്ച നീക്കം ഡെക്ലന്‍ റൈസിന്റെ പാസിലൂടെ എസെയെ കണ്ടെത്തി. രണ്ട് ടച്ച് എടുത്ത് എസെ കരുതലോടെ ബോള്‍ വലയില്‍ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എസെ തന്റെ രണ്ടാം ഗോള്‍ നേടി ആര്‍സനലിന്റെ ലീഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ടോട്ടനത്തിന്റെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റും അത് ഗോളായും മാറിയത്. ഗോള്‍കീപ്പര്‍ ഡേവിഡ് റയയെ മറികടന്ന് റീചാര്‍ലിസണ്‍ കൃത്യമായി ബോള്‍ വലയില്‍ എത്തിച്ചു.

എന്നാല്‍ ഗണ്ണേഴ്സിന്റെ ആക്രമണം ഇവിടെ അവസാനിച്ചില്ല. 76-ാം മിനിറ്റില്‍ ട്രോസാര്‍ഡിന്റെ അസിസ്റ്റില്‍ എസെ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ആര്‍സനലിന്റെ നാലാം ഗോളും നേടി.

Continue Reading

Trending