ധാക്ക : ക്രിക്കറ്റ് മത്സരത്തിനിടയിലുണ്ടായ സംഘര്‍ഷത്തിനിടെ പതിനാറുകാരന്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ ഗല്ലി ക്രിക്കറ്റിനിടെയാണ് കലീലുര്‍ റഹ്മാന്‍ എന്ന പതിനാറുകാരന്റെ ജീവന്‍ നഷ്ടമായത്. ഗല്ലി ക്രിക്കറ്റില്‍ മത്സരം നിയന്ത്രിക്കാന്‍ അംപയര്‍മാരും മറ്റുമില്ലാത്തതിനാല്‍ മിക്ക മത്സരങ്ങളും സംഘര്‍ഷത്തില്‍ കലാശിക്കുന്നത് പതിവാണ് ബംഗ്ലാദേശില്‍. ധാക്കാ ട്രൈബ്യൂണ്‍. കോമാണ് ഗല്ലി ക്രിക്കറ്റ് മത്സരത്തിനിടെ പതിനാറുകാരന്‍ കൊല്ലപ്പെട്ടു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. .

മത്സരത്തിനിടെ കലീലുര്‍ റഹ്മാനുമായി മറ്റ് കളിക്കാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും എതിര്‍ ടീമിലെ താരങ്ങള്‍ കലീലുര്‍ റഹ്മാന് കൈയ്യേറ്റം ചെയുകയുമായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ താരത്തെ ഉടന്‍ തന്നെ ഖുല്‍ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രിക്കറ്റ് മൈതാനത്ത് നിന്ന് മറ്റൊരു താരത്തിന്റെ ജീവന്‍ പൊലിഞ്ഞ ദാരുണ സംഭവം നടന്നത്. കലീലുര്‍ റഹ്മാന്റെ മരണത്തെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കേസെടുത്ത് നാലു പ്രതികളെ അറ്സ്റ്റു ചെയ്തുണ്ട്.