നാഗ്പുര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടെസ്റ്റ് കരിയറിലെ പത്താം സെഞ്ച്വറിയുമായി മുരളി വിജയ് നടത്തിയ പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചത്.
പൂജാരയുമായി ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ രണ്ടാമിന്നിങ്സില്‍ ഇന്ത്യയുടെ സ്‌കോര്‍ 200 റണ്‍സ് പിന്നിട്ടു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ ആരംഭിച്ച രണ്ടാം ദിന ബാറ്റിങിങ് 126 റണ്‍സുമായി മുരളി വിജയും 77 റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 200 റണ്‍സ് കടന്നു. നേരത്തെ 205 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയ ശ്രീലങ്കക്കെതിരെ രണ്ടാം ദിനത്തില്‍ ചായക്ക് മുന്നെ തന്നെ ഇന്ത്യ ലീഡുയര്‍ത്തി കഴിഞ്ഞു


187 പന്തില്‍ ഒമ്പത് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് വിജയ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വിജയുടെ കരിയറിലെ പത്താം ടെസ്റ്റ് സെഞ്ചുറിയാണിത്. പൂജാര അര്‍ധസെഞ്ചുറി പിന്നിട്ടു.

ആദ്യദിനം തന്നെ ശ്രീലങ്കയെ 205 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.