ധര്‍മശാല: ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 11 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയാണ് പുറത്തായത്. ജോഷ് ഹെയ്‌സല്‍വുഡിനാണ് വിക്കറ്റ്. ഓസിസിന്റെ ഒന്നാംമിന്നിങ്‌സ് സ്‌കോറായ 300നെതിരെ ബാറ്റിങിനിറങ്ങിയ ഇന്ത്യ 36 ഓവറില്‍ 96 റണ്‍സെടുത്തു. ലോഗേഷ് രാഹുലും പൂജാരയുമാണ് ക്രീസില്‍.

India’s Murali Vijay plays a shot during the second day of their fourth test cricket match against Australia in Dharmsala, India, Sunday, March 26, 2017. (AP Photo/Tsering Topgyal)

 

ഇന്നലെ ഇന്ത്യയുടെ സ്പിന്‍ ബൗളിങിനു മുന്നില്‍ അടിതെറ്റിയ ഓസിസ് 300 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ കുല്‍ദീപ് യാദവിന്റെ ബൗളിങാണ് കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഓസിസിനെ തടഞ്ഞത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയും ഡേവിഡ് വാര്‍ണര്‍, മാത്യു വേയ്ഡ് എന്നിവരുടെ അര്‍ദ്ധസെഞ്ച്വറിയും മാറ്റി നിര്‍ത്തിയാല്‍ കംഗാരുപ്പടയുടെ ബാറ്റിങ് തീര്‍ത്തും പരാജയമായിരുന്നു.