crime

രാജകുടുംബ ബന്ധംപറഞ്ഞ് മുറിയെടുത്തു; 23 ലക്ഷം രൂപ പറ്റിച്ച് മുങ്ങി

By webdesk14

January 17, 2023

അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്നു പറഞ്ഞ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങി. യുഎഇ സ്വദേശി എം.ഡി ഷരീഫ് എന്നയാളാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ കഴിഞ്ഞ നാലുമാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ കടന്നുകളഞ്ഞത്. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

2022 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20വരെയാണ് ഷരീഫ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതെന്നും പിന്നീട് ആരോടും പറയാതെ മുങ്ങുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. ഹോട്ടല്‍ അധികൃതരുടെ പരാധിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.