kerala

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു ; കഴിഞ്ഞ വർഷം 5315 കേസുകള്‍

By webdesk15

September 24, 2023

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 5315 കേസുകൾ രജിസ്റ്റർ ചെയ്‌തു.അഞ്ചു വര്‍ഷത്തിനിടെ 22799 കേസുകളാണ് അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. .2020 ന് ശേഷം അതികമങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. 2016 ല്‍ 2879 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 ല്‍ ഇത് 3562 ആയി ഉയര്‍ന്നു. 2018 ല്‍ കേസുകള്‍ 4253 ആയി. 2020 ല്‍ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പിന്നീട് കേസുകള്‍ വര്‍ദ്ധിച്ചു.ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അടക്കം കുട്ടുകള്‍ക്ക് എതിരായ അതിക്രമം വര്‍ദ്ധിക്കുന്നത് പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു.