crime

പണിയെടുത്തതിന്റെ കൂലി ചോദിച്ചു; റബർ ടാപ്പിങ്ങിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി 

By webdesk14

May 17, 2023

പണിയെടുത്ത കൂലി ചോദിക്കാനെത്തിയ ആദിവാസി യുവാവിന് കുത്തേറ്റു. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് കാട്ടുനായ്ക്ക കോളനിയിലെ കുറുമ്പന്റെ മകൻ ബാബുവിനാണ് (28) പരിക്കേറ്റത്.

വയറിന് ഉൾപ്പെടെ കുത്തേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടാംബ്ലോക്കിലെ ഒരു വീട്ടിൽ പണിയെടുത്തതിന്റെ കൂലി ചോദിക്കാനെത്തിയപ്പോൾ തോട്ടം ഉടമ റബ്ബർ ടാപ്പ് ചെയ്യുന്ന കത്തികൊണ്ട് ബാബുവിനെ കുത്തുകയായിരുന്നുവെന്ന് ബാബുവിന്റെ സഹോദരൻ സുനിൽ. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പോലീസ് സ്ഥലത്ത് എത്തി. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.