kerala

ഒന്നരക്കിലോ തൂക്കമുള്ള ആനക്കൊമ്പുമായി മാനന്തവാടിയിൽ ആറുപേർ പിടിയിൽ

By webdesk15

November 04, 2023

ഒന്നരക്കിലോ തൂക്കമുള്ള ആനക്കൊമ്പുമായി മാനന്തവാടിയിൽ ആറുപേർ പിടിയിൽ.തിരുവനന്തപുരം വനം വകുപ്പ് ഇന്റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും, കൽപ്പറ്റ ഫ്ളയിംഗ് സ്ക്വാഡും, ബേഗൂർ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടികൂടിയത്. കർണാടക പൊന്നമ്പേട്ട അറവത്തൊക്കളു സ്വദേശികളായ ഫിലിപ്പോസ് മാത്യു (68), ബി വി രാജ, പോളിബെട്ട ഷെട്ടിഗിരി ഗപ്പ, വാകേരി സ്വദേശികളായ മൂടക്കൊല്ലി കാക്കനാട് വീട്ടിൽ കെ.ടി എൽദോ, കക്കടംകുന്ന് എടത്തറ വീട്ടിൽ ഇ.എസ് സുബീഷ് (36), കല്ലൂർക്കുന്ന് കാക്കനാട്ട് വീട്ടിൽ ജസ്റ്റിൻ ജോസ് (24) എന്നിവരാണ് പിടിയിലായത്.