ചെന്നൈ: ചെന്നൈ പുളിയന്തോപ്പില്‍ യുവാവിനെ കുട്ടികള്‍ക്കു മുന്നിലിട്ട് വെട്ടിക്കൊന്നു. പ്രതികള്‍ക്കായി പൊലീസ് നഗരത്തില്‍ തിരച്ചില്‍ തുടങ്ങി. നഗരത്തിലെ പുളിയന്തോപ്പില്‍ കഴിഞ്ഞ ദിവസമാണ് കൊലക്കേസ് പ്രതിയെ ആറംഗ സംഘം വെട്ടിക്കൊന്നത്. പ്രദേശത്തെ ഗുണ്ടാ നേതാവായ രമേശ് ബാബു സഹോദരിയെ സന്ദര്‍ശിച്ചതിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനായി ഗുരുസ്വാമി നഗര്‍ സ്ട്രീറ്റില്‍നിന്നു മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മൂന്ന് ബൈക്കുകളില്‍ എത്തിയ സംഘം പുറകില്‍നിന്ന് ആക്രമിച്ചത്.

സമീപത്തു കളിക്കുകയായിരുന്ന കുട്ടികള്‍ കൊലപാതകം കണ്ടു പേടിച്ചു നിലവിളിച്ചു. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. ഭരതന്‍ സ്ട്രീറ്റില്‍ കാക്ക ശരത്, മുരളി, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു കൊലയെന്നാണ് രമേശിന്റെ സഹോദരിയുടെ പരാതിയില്‍ പറയുന്നത്.

ഇതിന്റെ റജിസ്‌ട്രേഷന്‍ ശരത്തിന്റെ അമ്മാവന്‍ ആറുമുഖം എന്നയാളുടെ പേരില്‍ ആണ്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നുണ്ട്. നാലുവര്‍ഷം മുന്‍പ് പുഴല്‍ സ്വദേശി സജീവരാജ് എന്ന ഗുണ്ടാ നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് രമേശ്.