ഹൈദരാബാദ്: ഉറങ്ങിക്കിടന്ന യുവാവിനെ ഭാര്യ മാതാവ് കുത്തികൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം നടന്നത്. രണ്ടുപേരും തമ്മിലുണ്ടായ അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം ഉപ്പല്‍ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയാണ് ഭാര്യ മാതാവ് കൊലപാതകം സമ്മതിച്ചത്.

യുവാവ് ഉറങ്ങി കിടക്കുമ്പോള്‍ കത്തി ഉപയോഗിച്ച് 38 കാരിയായ ഭാര്യ മാതാവ് യുവാവിന്റെ കഴുത്തിയില്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. കൊലപാതകം നടത്തിയ സ്ത്രീക്ക് ഭര്‍ത്താവും മൂന്ന് മക്കളും ഉണ്ട്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, യുവാവുമായി അവിഹിത ബന്ധം തുടരുകയെന്ന ഉദ്ദേശ്യത്തോടെ 2019 നവംബറില്‍ മൂത്തമകളുമായുള്ള വിവാഹത്തിന് മുന്നില്‍ നിന്നത് ഭാര്യമാതാവാണ്. എന്നാല്‍ പിന്നീട് ഭര്‍ത്താവും അമ്മയും തമ്മിലുള്ള ബന്ധം മനസിലാക്കിയ ഇയാളുടെഭാര്യ ഇതേ ചൊല്ലി കലഹമുണ്ടാക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ ഇവര്‍ ഏറെ അസ്വസ്ഥയായിരുന്നു.

പിന്നാലെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മകള്‍ നല്‍കിയ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. കേസില്‍ ഇവര്‍ ജാമ്യം നേടി. പിന്നീട് കണ്ടുമുട്ടിയപ്പോള്‍ മരുമകന്‍ ഇവരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.