crime

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി

By Test User

July 12, 2021

കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ 4.5 കിലോ ഹെറോയിന്‍ പിടികൂടി.

ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.

അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വിലവരും പിടികൂടിയ ഹെറോയിനെന്ന് അധികൃതര്‍ പറഞ്ഞു.