crime

വയോധികയെ കൊന്നത് വീട്ടില്‍ ജോലിക്കെത്തിയവര്‍; സ്ത്രിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

By webdesk14

January 02, 2023

പാലക്കാട് വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ ബഷീര്‍, സത്യഭാമ എന്നിയവരാണ് പൊലീസ് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ നിര്‍മാണ ജോലിക്കെത്തിയ രണ്ടുപേരും ശനിയാഴ്ച ഉച്ചയോടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയും ഇതിനിടെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയോടെയാണ് കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്കല്‍ വീട്ടില്‍ പത്മവതി (74)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം പത്മവതി തനിച്ചാണ് താമസം. മകനും കുടുംബവും തറവാടിന് അടുത്തുള്ള വീട്ടിലാണ് താമസം. രാത്രി ഭക്ഷണം കഴിക്കാന്‍ അമ്മയെ വിളിക്കാന്‍ വന്നപ്പോഴാണ് പത്മാവതിയെ മരിച്ച നിലയില്‍ കണ്ടത്.